മൂന്ന് വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1294 കോടി രൂപയുടെ സഹായം

തിരുവനന്തപുരം : ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് വര്‍ഷത്തിനിടെ 1294 കോടി രൂപയുടെ സഹായം നല്‍കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഓഖി, പ്രളയ ദുരിതാശ്വാസം എന്നിവ ഉള്‍പ്പെടാതെയാണ് ഈ തുക.

യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടയില്‍ വിതരണം ചെയ്തതിന്റെ ഇരട്ടിയിലേറെ തുക മൂന്ന് വര്‍ഷത്തിനിടയില്‍ സര്‍ക്കാരിന് നല്‍കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

കോട്ടയം ജില്ലയില്‍ 145 കോടി രൂപ അനുവദിച്ചതായും യുഡിഎഫ് സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ അഞ്ചുവര്‍ഷംകൊണ്ട് നല്‍കിയത് 68.49 കോടി രൂപ മാത്രമാണെന്നും ഓഫീസ് വിശദീകരിച്ചു. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാനും തുക അക്കൗണ്ടിലേക്ക് നല്‍കാനുമുള്ള സൗകര്യമൊരുക്കി ദുരിതബാധിതര്‍ക്ക് കൂടുതല്‍ ആശ്വാസമേകാന്‍ സര്‍ക്കാരിന് കഴിഞ്ഞതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Top