പാവങ്ങള്‍ക്ക് പിണറായി സര്‍ക്കാറിന്റെ പിറന്നാള്‍ സമ്മാനം, 5 ലക്ഷം പേര്‍ക്ക് വീട്

തിരുവനന്തപുരം: പാവപ്പെട്ട ജനതക്ക് പിണറായി സര്‍ക്കാറിന്റെ പിറന്നാള്‍ സമ്മാനമായി അഞ്ച് ലക്ഷത്തിലേറെ ഭവനങ്ങള്‍ . .

സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്റെ ഭാഗമായാണ് ഈ തീരുമാനം. ഇടത് സര്‍ക്കാറിന് പൊതുസമൂഹത്തിനിടയില്‍ മികച്ച പ്രതിച്ഛായക്ക് കളമൊരുക്കുന്ന പദ്ധതിയാണിത്.

ഭൂരഹിതര്‍, ഭൂമിയുള്ള ഭവനരഹിതര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, വീടുപണി പൂര്‍ത്തിയാകാത്തവര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളാണ് ലൈഫ് ദൗത്യത്തിന്റെ ഗുണഭോക്താക്കളാവുക. തദ്ദേശസ്ഥാപനങ്ങള്‍ വഴി സംസ്ഥാനത്തെ ഭവനരഹിതരെക്കുറിച്ചുള്ള വിവരശേഖരണം ഇതിനകം പൂര്‍ത്തിയായതായും ഹരികിഷോര്‍ പറഞ്ഞു. ഭൂമിയും വീടുമില്ലാത്ത 4.7 ലക്ഷം പേരും ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 2.91 പേരുമാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കെല്ലാം പദ്ധതിയിലൂടെ വീട് ലഭിക്കും.

വിവിധയിടങ്ങളില്‍ നൂറുവീതം വീടുകളുള്ള ഭവനസമുച്ചയങ്ങളും നിര്‍മ്മിക്കും. ഒരു വീട്ടില്‍ ഒരാള്‍ക്ക് തൊഴില്‍പരിശീലനം, കുട്ടികളുടെ വിദ്യാഭ്യാസം, ശിശുവയോജന സംരക്ഷണ പരിപാടികള്‍, സാന്ത്വന പരിചരണം!, വെള്ളം, വൈദ്യുതി, പാചക ഇന്ധനം, ശുചിത്വ സൗകര്യങ്ങള്‍ തുടങ്ങിയവും ലൈഫ് മിഷന്റെ ഭാഗമാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ സമഗ്രമായ ഭവനനിര്‍മാണ പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ ഒരുവര്‍ഷം പിന്നിടുന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയാവുകയാണ് ലൈഫ്.

Top