നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്വാറികള്‍ അത്യാവശ്യമല്ല; ചിന്താഗതി മാറണമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്വാറികള്‍ അത്യാവശ്യമാണെന്ന ചിന്താഗതി മാറേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കല്ലും മണലും ഉപയോഗിക്കാതെ തന്നെ കെട്ടിട നിര്‍മ്മാണം സാധ്യമാക്കണമെന്നും മുഖ്യമന്തി പറഞ്ഞു.

കല്ലും മണലും ഉപയോഗിക്കാതെ ഉറപ്പുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ സാധിക്കുന്ന നിര്‍മ്മാണ രീതികള്‍ നിലവില്‍ ഉണ്ട്. പ്രകൃതി ക്ഷോഭങ്ങള്‍ തടയുന്നതും പരിസ്ഥിതി സംരക്ഷിക്കുന്നതും പ്രധാനമാണ്,മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ ഓണം പ്ലാസ്റ്റിക് രഹിത ഓണമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top