ദുരന്തബാധിത മേഖലകളില്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച സന്ദര്‍ശനം നടത്തും

തിരുവനന്തപുരം: മഴക്കെടുതി ദുരിതം വിതച്ച വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച സന്ദര്‍ശനം നടത്തും.

റോഡുമാര്‍ഗ്ഗം ചെല്ലാന്‍ സാധിക്കുന്ന ഇടങ്ങളില്‍ അങ്ങനെയും അല്ലാത്തിടങ്ങളില്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗവുമായിരിക്കും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക.

വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്ന നാശനഷ്ടങ്ങള്‍ ഒരിക്കലും നികത്താന്‍ സാധിക്കുന്നതല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായിട്ടാണ് പ്രദേശങ്ങളില്‍ സന്ദര്‍ശനത്തിന് എത്തുന്നത്.

Top