കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല; വ്യക്തമാക്കി വി.മുരളീധരന്‍

v-muralidharan

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുവാന്‍ കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ രംഗത്ത്.

കേരളം സാമ്പത്തിക സഹായം ചോദിച്ചിട്ടില്ലെന്നാണ് താന്‍ പറഞ്ഞതെന്നും രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേനയെ ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മതിയെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും ഇതിനെക്കുറിച്ച് താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തെന്നും ഇനിയും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അത് അറിയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും പുനരധിവാസം സംബന്ധിച്ച കാര്യങ്ങളില്‍ കേരളത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്.

Top