കേന്ദ്ര നിലപാടിലൂടെ കേരളത്തിന് ലഭിക്കേണ്ട വന്‍ തുക നഷ്ടമായെന്ന് മുഖ്യമന്ത്രി

ചെങ്ങന്നൂര്‍: കേന്ദ്ര നിലപാടിലൂടെ പ്രളയാനന്തരം വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട വന്‍ തുക നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് കേരളത്തിന് നൂറ് മില്യന്‍ ഡോളര്‍ (700 കോടി) വാഗ്ദാനം ചെയ്തിരുന്നു. ആദ്യം ഈ തീരുമാനത്തില്‍ യുഎഇ ഭരണാധികാരിയോട് പ്രധാനമന്ത്രി നന്ദി അറിയിച്ചിരുന്നു. പിന്നീട് സഹായം വേണ്ടെന്ന് വെക്കുകയും ചെയ്തു. അത് എന്തിനെന്ന് അറിയില്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നരേന്ദ്ര മോദി വിദേശസഹായങ്ങളൊക്കെ കൈപ്പറ്റിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തോടെ വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിന് ലഭിക്കാവുന്ന വലിയൊരു സഹായം നഷ്ടമായി, മുഖ്യമന്ത്രി വ്യക്തമാക്കി.

Top