മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ മെ​ട്രോയിലെ ആദ്യയാത്ര ശനിയാഴ്ച

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ മെ​ട്രോയിലെ ആദ്യയാത്ര ശനിയാഴ്ച നടത്തും. ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ​പാ​ത​യി​ലൂ​ടെ മു​ഖ്യ​മ​ന്ത്രിയുടെ യാ​ത്ര.

ശ​നി​യാ​ഴ്ച രാ​വി​ലെ 11നാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര.

മെ​ട്രോ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് മെ​ട്രോ​യു​ടെ ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ആ​ലു​വ സ്റ്റേ​ഷ​നി​ലെ സൗ​രോ​ർ​ജ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.

ട്രെ​യി​നു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന മു​ട്ട​ത്തെ ഓ​പ്പ​റേ​ഷ​ൻ ക​ണ്‍​ട്രോ​ൾ സെ​ന്‍റ​ർ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചേ​ക്കു​മെ​ന്നു കെഎംആര്‍എല്‍ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഈ​മാ​സം 17നു ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ആ​ലു​വ​യി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ.

Top