മുഖ്യമന്ത്രിയെ ഫെയ്സ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍.മഹേഷ് പൈനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു കീഴിലാണ് ഇയാള്‍ മോശമായി പ്രതികരിച്ചത്. സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടിപി അജികുമാറിന്റെ പരാതിയില്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം മഹേഷ് പൈയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Top