ഇന്ന് പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്വം ഓര്‍മ്മപ്പെടുത്തുന്ന ദിനം:പിണറായി വിജയന്‍

pinarayi-vijayan

കൊച്ചി: പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്വം ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ് ഇന്ന്. പച്ചപ്പിന്റെ വീണ്ടെടുപ്പ് എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പരിസ്ഥിതി ദിനത്തിലെ കേവലമായ ഒരു ചിന്ത മത്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകപരിസ്ഥിതി ദിനമായ ഇന്ന് ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

സംസ്ഥാനത്തിന്റെ പരിസ്ഥിതി മേഖലയെ സംബന്ധിച്ച പരിശോധന നടത്തി ഒരു ധവളപത്രം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കേരളത്തിന്റെ പ്രകൃതിയെ നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു ധവളപത്രം .

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കി ഹരിത കേരളാ മിഷന്‍ നടപ്പാക്കിയ പദ്ധതികള്‍ ആ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Top