കേരളത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവന 500 കോടി കവിഞ്ഞെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം : മഹാപ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 539 കോടി രൂപ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതില്‍ 142 കോടിരൂപ സിഎംഡിആര്‍എഫ് പെയ്‌മെന്റ് ഗേറ്റ്‌വേയിലെ ബാങ്കുകളും യുപിഐകളും വഴിയും പേറ്റിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി വന്നതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 539 കോടിരൂപ സംഭാവന ലഭിച്ചു.ബുധനാഴ്ച വരെയുള്ള കണക്കാണിത്. ഇതിൽ 142 കോടിരൂപ സി.എം.ഡി.ആർ.എഫ് പെയ്‌മെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യു.പി.ഐ.കളും വഴിയും പേറ്റിഎം വഴിയും ഓൺലൈൻ സംഭാവനയായി വന്നതാണ്. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സി.എം.ഡി.ആർ.എഫ് അക്കൗണ്ടിൽ നിക്ഷേപമായി 329 കോടി രൂപയും, ബുധനാഴ്ച ഓഫീസിൽ ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 68 കോടിയും ലഭിച്ചിട്ടുണ്ട്.
donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. വിവിധ ബാങ്ക് ഗേറ്റ്-വേകൾ വഴിയും, പേറ്റിഎം, പേയൂ, ഭീം, എസ്.ബി.ഐ.തുടങ്ങിയവയുടെ യു.പി.ഐ.കളും ക്യു.ആർ കോഡുകൾ ഉപയോഗിച്ചും പണമടയ്ക്കാം. ഇതുവരെ 3.3 ലക്ഷം പേർ ഓൺലൈനായി സംഭാവന നല്കി

Top