ഫെയ്സ്ബുക്ക് ഫോളോവേഴ്സില്‍ ഉമ്മന്‍ചാണ്ടിയെ പിന്തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ജനസമ്മിതി കൂടുന്നു. ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തള്ളിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.1063027 പേര്‍ ഫെയ്സ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയെ പിന്തുടരുമ്പോള്‍ 1152736 പേരാണ് പിണറായി വിജയനെ ഫോളോ ചെയ്യുന്നത്.

1068,037 പേരാണ് ഇതുവരെ ഫെയ്സ്ബുക്കില്‍ പിണറായി വിജയനെ ലൈക്ക് ചെയ്തിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയെ ലൈക്ക് ചെയ്തിട്ടുള്ളവരാവട്ടെ 10,65,129 പേരും.

കോവിഡ് കാലത്തെ പ്രതിദിനം നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളാണ് പേജിന്റെ ലൈക്കുകള്‍ കൂടാന്‍ കാരണമായത്. പത്ത് ലക്ഷത്തില്‍ താഴെയായിരുന്നു പിണറായി വിജയന്റെ ഔദ്യോഗിക പേജിന്റെ ലൈക്കുകള്‍. എന്നാല്‍, കോവിഡ് മഹാമാരിയുടെ സമയത്ത് ദിനംപ്രതിയുള്ള വാര്‍ത്താസമ്മേളനം ആരംഭിച്ചതോടെ പേജ് ഫോളോവേഴ്സിന്റെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ലക്ഷത്തിലേറെ പേരാണ് പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പേജില്‍ ഫോളോവേഴ്സ് ആയത്.

Top