മുഖ്യമന്ത്രിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം ; രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

arrest

തിരുവനന്തപുരം: ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് രണ്ട് പേര്‍ക്കെതിരെ കേസ്.
ബിജെപി പ്രവര്‍ത്തകരായ പുളിയറക്കോണം സ്വദേശികളായ രാഹുല്‍, രാജേഷ് ബാബു എന്നിവര്‍ക്കെതിരേ വിളപ്പില്‍ശാല പോലീസാണ് കേസെടുത്തത്.

ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റിന് കീഴില്‍ ഇരുവരും മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് മോശം പരാമര്‍ശം നടത്തുകയും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Top