എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു

ENDOSALFAN

കാസര്‍കോട്: കാസര്‍ഗോഡ് വീണ്ടും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരത്തിന് ഒരുങ്ങുന്നു.

മുഖ്യമന്ത്രി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പല കാര്യങ്ങളും പാലിച്ചില്ലെന്നാണ് ദുരിതബാധിതര്‍ പറയുന്നത്. സര്‍ക്കാര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കണ്ടെത്തുമ്പോള്‍ അതിര്‍ത്തി ബാധകമാക്കില്ലെന്നും കുട്ടികളെ വീണ്ടുമൊരു പരിശോധന കൂടാതെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും മുഖ്യമന്ത്രി പാലിച്ചില്ലെന്നാണ് ആക്ഷേപം.

സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മമാര്‍ പട്ടിണി സമരം നടത്തിയതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി ഇടപെട്ടതും ആവശ്യങ്ങള്‍ അംഗീകരിച്ചതും. എന്നാല്‍ കാര്യങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പറയുന്നത്.

Top