പിണറായി വിരുദ്ധതയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

കൊല്ലം: കൊല്ലത്തെ തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം നല്‍കിയ മറുപടിയാണെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍.

പിണറായി വിരുദ്ധതയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇടതിന്റെ നന്‍മയെ പിണറായി തകര്‍ക്കുകയാണെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പിണറായി നേരിട്ടു പ്രചാരണം നയിച്ച കൊല്ലത്ത് 1.48 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എന്‍.കെ. പ്രേമചന്ദ്രന്‍ ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍. ബാലഗോപാലാണ് പിന്നിലായത്.

Top