മുല്ലപ്പെരിയാര്‍ വിഷയം; ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട്. ഡാം സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയായി നില നിര്‍ത്തുമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി എടപ്പാടി പളനിസാമി കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു.

ഡാമിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് താഴ്ത്തണമെന്ന് ഇന്നലെ പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍. ഡാമിലെ ജലനിരപ്പ് 142 അടിയാക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അതിന് അനുസരിച്ചാണ് ജലനിരപ്പ് 142 അടിയായി നിലനിറുത്തുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജലനിരപ്പ് താഴ്‌ത്തേണ്ടതില്ലെന്നും എടപ്പാടി വിശദീകരിച്ചു. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയതോടെ അടിയന്തരമായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.

Top