മഴയക്ക് നേരിയ ശമനം; അണക്കെട്ടുകളുടെ സ്ഥിതിയിലുള്ള ആശങ്ക അകലുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത മഴയക്ക് നേരിയ തോതില്‍ ശമനമുണ്ടായി. മഴ നേരിയ തോതില്‍ കുറഞ്ഞത് അണക്കെട്ടുകളുടെ സ്ഥിതിയിലുള്ള ആശങ്ക അകറ്റുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാലവര്‍ഷക്കെടുതിയെ സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ അണക്കെട്ടുകളുടെ സ്ഥിതിയെക്കുറിച്ചുള്ള കണക്കുകളും വ്യക്തമാക്കിയത്.

ഇടുക്കി അണക്കെട്ടില്‍ 36.61 ശതമാനം, പമ്പ 63.36 ശതമാനം, കക്കി 38.13 ശതമാനം എന്ന അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റാടി, ബണാസുര സാഗര്‍, പെരിങ്കല്‍ കുത്ത് എന്നിവിടങ്ങളിലാണ് ഇക്കുറി പ്രധാനമായും വെള്ളം നിറഞ്ഞതെന്നും ചെറിയ തോതില്‍ ആശങ്ക ഉയര്‍ന്നതും ഈ അണക്കെട്ടുകളെ സംബന്ധിച്ചായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി ബോര്‍ഡിന്റെ പ്രധാനപ്പെട്ട എട്ട് അണക്കെട്ടുകളും കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ നിറഞ്ഞിരുന്നു. ജലവിഭവ വകുപ്പിന്റെ 5 ഇടത്തരം അണക്കെട്ടുകളുടെയും 3 ചെറുകിട അണക്കെട്ടുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്, മുഖ്യമന്ത്രി അറിയിച്ചു.

Top