ശശി തരൂരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മോദി പരാമര്‍ശത്തില്‍ ശശി തരൂരിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുമ്പോഴും പ്രതിപക്ഷത്തുള്ളവ‍ർ ഭരണപക്ഷത്തുള്ളവരെ പുകഴ്ത്തുകയാണ്. ഇവരുടെ പ്രസ്താവനകൾ അക്രമകാരികൾക്ക് വീരപരിവേഷം നൽകുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി

ഇത് ജനാധിപത്യത്തിന് ആപത്താണ്. ആക്രമണങ്ങള്‍ക്ക് ജനസമ്മതി ഉണ്ടെന്ന പ്രതീതി കൃത്രിമമായി സൃഷ്ടിക്കുകയാണെന്നും പിണറായി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയ അനുകൂലിച്ച് സംസാരിച്ചത് വിവാദമായ സാഹചര്യത്തില്‍ ശശി തരൂര്‍ കെപിസിസിക്കു വിശദീകരണം നല്‍കിയിരുന്നു. മോദിയെ താന്‍ സ്തുതിച്ചിട്ടില്ലെന്ന് തന്നെയായിരുന്നു കെപിസിസിയ്ക്ക് തരൂര്‍ മറുപടി നല്‍കിയത്.

മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്.

കെ. മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Top