വര്‍ഗീയ മതിലിന് ആളെക്കൂട്ടാന്‍ എന്‍എസ്എസിനെ വിമര്‍ശിക്കുന്നു; മുഖ്യമന്ത്രിയ്‌ക്കെതിരെ ഉമ്മന്‍ ചാണ്ടി

oommen chandy

കോട്ടയം: വര്‍ഗീയ മതിലിന് ആളെക്കൂട്ടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എന്‍എസ്എസിനെ വിമര്‍ശിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജെപിയുടെ അതേ വിഭജനരാഷ്ട്രീയം തന്നെയാണ് സിപിഎം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാവുകയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് വനിതാ മതില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. വിവിധ അതിക്രമങ്ങള്‍ തടയുന്നതിനായി ബജറ്റില്‍ തുക മാറ്റിവെച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

Top