ലോക്‌സഭ തെരഞ്ഞെടുപ്പ്; ഇടത് മുന്നണിയുടെ പ്രചാരണ ചുതല ഏറ്റെടുത്ത് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇടത് മുന്നണിയുടെ പ്രചാരണ ചുതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

140 നിയമസഭാ മണ്ഡലം കമ്മിറ്റികളിലും നേരിട്ടെത്തി പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

കമ്മിറ്റി അംഗങ്ങളോട് പ്രവര്‍ത്തന റിപ്പോര്‍ട്ടുമായെത്താന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വീഴ്ചകളും പോരായ്മകളും മുഖ്യമന്ത്രി വിലയിരുത്തുകയും ചെയ്യും. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ സമയമെടുത്താണ് യോഗങ്ങള്‍ ചേരുന്നത്.

സിപിഎം കമ്മിറ്റി യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നതെങ്കിലും ഇടതുമുന്നണിയിലെ മറ്റു കക്ഷികളുടെ പ്രവര്‍ത്തനവും വിലയിരുത്തുന്നതാണ്.

Top