കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെയും ബിജെപിയുടേയും വോട്ട് വേണ്ട: മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran

തിരുവനന്തപുരം: കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെയും ബിജെപിയുടേയും വോട്ട് വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

1977ല്‍ കൂത്തുപറമ്പില്‍ പിണറായിയെ വിജയിപ്പിച്ചത് ജനസംഘം ആണെന്നും സിപിഎമ്മിനാണ് ബിജെപിയുടെ വോട്ട് വേണ്ടതെന്നും ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തെക്കുറിച്ച് എന്നും നിലപാട് എടുത്തയാണ് താനെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇത്തവണ എം മുകുന്ദന്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യുമെന്നാണ് പറഞ്ഞത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ ഏകണ്ഠമായ ആവശ്യമാണ്. അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, മുല്ലപ്പള്ളി വ്യക്തമാക്കി.

Top