ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിന് യുവതലമുറ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യമൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിന് യുവതലമുറ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യവും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിനു ശക്തി പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന നീക്കങ്ങള്‍ വ്യാപകമായി ഉണ്ടാകുന്നത് ആശങ്കാജനകമാണ്. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ്. ഇവയെ പ്രതിരോധിക്കേണ്ടതും വ്യത്യസ്തമായ ആശയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യാവുന്ന അവസ്ഥ സംജാതമാക്കേണ്ടതുമാണ്. ഇക്കാര്യത്തില്‍ യുവതലമുറയ്ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്, മുഖ്യമന്ത്രി വ്യക്തമാക്കി.

Top