അഴിമതി ചെറുക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി

pinarayi-vijayan

കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അഴിമതി പൂര്‍ണമായും തുടച്ചുമാറ്റിയെന്ന് അവകാശപ്പെടുന്നില്ല, ചില മേഖലകളിലൊക്കെ കാര്യമായ മാറ്റം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

ആയിരം ദിനം മുന്‍പുള്ള കേരളത്തിലെ സാഹചര്യം എന്തായിരുന്നുവെന്ന് ഓര്‍ക്കണം. അതില്‍ നിന്നും പ്രകടമായ മാറ്റം ഇന്ന് കാണുന്നുണ്ട്. എന്നാല്‍ ഒരു ചെറിയ വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണ്ടത്തെ ശീലം ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ട് കാണിക്കുന്നുണ്ട്. അഴിമതി ചെറുക്കുന്ന സര്‍ക്കാരാണ് ഭരിക്കുന്നതെന്ന ബോധം അത്തരക്കാര്‍ക്ക് ഉണ്ടായാല്‍ നല്ലതാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം കോഴിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ചു മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കളായ ഋതുലും സിദ്ധാര്‍ത്ഥുമാണ് ചടങ്ങിന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിക്ക് ദീപം കൈമാറിയത്.

Top