കോവിഡ് മരണ നിരക്ക് പിടിച്ച് നിര്‍ത്താന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച കൊണ്ട് 5 ശതമാനം രോഗം കുറഞ്ഞു. ടെസ്റ്റുകളുടെ എണ്ണവും വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ചു. സാമ്പിള്‍ പരിശോധനയുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 5610 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 91931 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ വിതരണം തുടരുകയാണ്. മൂന്നാം ഘട്ടത്തില്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും. സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധന മാനദണ്ഡങ്ങള്‍ അനുസരിക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

67,795 പേരാണ് ചികിത്സയിലുള്ളത്. 5,131 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. 350 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ നടന്നത്. മികച്ച ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയത് കോവിഡ് ഭീഷണി അകന്നു എന്നതിന്റെ സൂചനയല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്താമാക്കി.

Top