മിനുക്കി നടന്ന മുഖം അദ്ദേഹം ഉപേക്ഷിച്ചു. . . മുഖ്യമന്ത്രിയ്‌ക്കെതിരെ വി.ഡി സതീശന്‍

തിരുവനന്തപുരം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍ രംഗത്ത്.

കേരളത്തിലെ വോട്ടിംഗ് ശതമാനം കൂടിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മാറി നില്‍ക്ക് എന്ന് വളരെ ദേഷ്യത്തോടു കൂടി മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വി.ഡി സതീശന്‍ രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുഖമൂടി അഴിഞ്ഞു. ഇപ്പോള്‍ ശരിയായ മുഖം വെളിവായിരിക്കുകയാണ്. നല്ല രാഷ്ട്രീയപ്രവര്‍ത്തകനായ മുഖ്യമന്ത്രിക്ക് പോളിംഗ് ശതമാനം ഉയര്‍ന്നതിന്റെ കാര്യം മനസിലായി. അതിനാലാണ് മിനുക്കി നടന്ന മുഖം അദ്ദേഹം ഉപേക്ഷിച്ചത്, വി.ഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ വരെ മാധ്യമങ്ങളോട് നല്ല രീതിയില്‍ പെരുമാറിയ മുഖ്യമന്ത്രിയുടെ പെരുമാറ്റം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ പോലും അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. നേരത്തെയും ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പെരുമാറിയിരുന്നു. അന്ന് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു.

Top