നീതി നിര്‍വഹണത്തെ രാഷ്ട്രീയവത്കരിച്ച മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് എം.എം. ഹസന്‍

m m hassan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. നീതി നിര്‍വഹണത്തെ പൂര്‍ണമായി രാഷ്ട്രീയവത്കരിച്ച മുഖ്യമന്ത്രി ആഭ്യന്തരവകുപ്പും ഒഴിയണമെന്നാണ് അദ്ദേഹം പറഞ്ഞത്.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊല്ലപ്പെടുത്തിയ കേസ് സിബിഐക്കു വിടണമെന്ന ഹൈക്കോടതി വിധി വന്നതിന് ശേഷം നടത്തിയ പ്രതികരണത്തിലാണ് ഹസന്‍ ഈ കാര്യം വ്യക്തമാക്കിയത്. ഷുഹൈബ് വധക്കേസില്‍ അന്വേഷണം ശരിയായ വിധത്തിലാണ് നടക്കുന്നതെന്നും സിബിഐ കേസ് അന്വേഷിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഹസന്റെ പ്രതികരണം.

Top