കൊല്ലം: മോദിയെയും പിണറായി വിജയനെയും കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്.
ഇടതുപക്ഷത്തെ എന്തു കൊണ്ടാണ് രാഹുല്‍ ഗാന്ധി ആക്രമിക്കാത്തതെന്ന ചോദ്യത്തിന് താന്‍ പോലും ഇപ്പോള്‍ ഇടതുപക്ഷത്തിന് എതിരെ ഒന്നും പറയാറില്ലെന്നാണ് എ.കെ ആന്റണി പറഞ്ഞത്. മോദിയെ താഴെയിറക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇടതുപക്ഷം കാഴ്ചക്കാരാണെന്നും ബിജെപിയും കോണ്‍ഗ്രസ് സഖ്യകക്ഷികളും തമ്മിലാണ് മല്‍സരമെന്നും എ.കെ ആന്റണി പറഞ്ഞു.
ആര്‍എസ്എസിന്റെ നിയന്ത്രമത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നുകൂടെന്നും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് ആശയമാണ് ആര്‍എസ്എസ് നടപ്പാക്കുന്നതെന്നും മോദി ദേശീയ മൂല്യങ്ങളില്‍ വെള്ളം ചേര്‍ത്തെന്നും ആന്റണി വ്യക്തമാക്കി.
ആര്‍എസ്എസ് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ്. ദീര്‍ഘ നിദ്രയ്ക്ക് ശേഷം ഉണര്‍ന്നു വരുന്ന കുംഭകര്‍ണനെ പോലെയാണ് മോദി.ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് 144 പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നിട്ട് ആര്‍എസ്എസുകാരെ ഇറക്കി കലാപവും ഉണ്ടാക്കി. ഇതാണ് മോദി ചെയ്തത്, എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു.