കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഈ നേട്ടം പ്രചോദനമാകട്ടെ ; പിവി സിന്ധുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര വിജയം നേടിയ പിവി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

ബാഡ്മിന്റണില്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണ്. കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഈ നേട്ടം അവര്‍ക്ക് പ്രചോദനമാകട്ടെ. ഇന്ത്യന്‍ ബാഡ്മിന്റണിലെ വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജപ്പാന്റെ നൊസോമി ഒകുഹാരയെ ആണ് സിന്ധു ഫൈനലില്‍ തോല്‍പ്പിച്ചത് . ഇത് മൂന്നാം തവണയാണ് സിന്ധു ലോക ബാഡ്‌മി‌ന്റ‌ണ്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ എത്തിയത്. ആദ്യ രണ്ട് തവണയും ഫൈനലില്‍ തോറ്റ സിന്ധു ഇത്തവണ മികച്ച പ്രകടനമാണ് നടത്തിയത്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. ഇതുവരെ ആറ് തവണ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത സിന്ധു അഞ്ച് തവണയും മെഡല്‍ നേടിയിട്ടുണ്ട്. നൊസോമി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പിച്ചത്.

Top