മറ്റു കുട്ടികള്‍ക്ക് ശ്രീധന്യയുടെ വിജയം പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യയാളായ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു കുട്ടികള്‍ക്ക് ശ്രീധന്യയുടെ വിജയം പ്രചോദനമാകുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഉയര്‍ന്ന വിജയം സ്വന്തമാക്കിയ മറ്റ് മലയാളി വിദ്യാര്‍ഥികള്‍ക്കും അദ്ദേഹം അനുമോദനങ്ങള്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങള്‍. ഗോത്ര വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ 410-ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികള്‍ക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ എല്ലാവിധ ആശംസകളും. ഉയര്‍ന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാര്‍ഥികള്‍ക്കും അനുമോദനങ്ങള്‍.

Top