അബ്ദുല്‍ റസാഖിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുല്‍ റസാഖിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 5 മണിക്കാണ് അദ്ദേഹം മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2011 മുതല്‍ മഞ്ചേശ്വരം എംഎല്‍എയാണ്. മുസ്ലീം ലീഗ് ദേശീയ എക്‌സികൂട്ടിവ് അംഗമാണ്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ സുരേന്ദ്രനെ 89 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്.

Top