ഉല്ലസിക്കണമെന്ന് തോന്നിയാല്‍ സൗകര്യമില്ല…കേരളത്തില്‍ പബ്ബുകള്‍ വരുന്നു; പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് പപബ്ബുകള്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ നാം മുന്നോട്ട്’ എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് ക്ലബുകള്‍ വരുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സൂചന നല്‍കിയത്.

രാത്രി വളരെ വൈകി ജോലി ചെയ്യേണ്ടിവരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് അതിന് ശേഷം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ട്. ഇത്തരത്തില്‍ ആക്ഷേപം സര്‍ക്കാറിന് മുന്നില്‍ വരുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബിവറേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യം ഒരുക്കുന്ന രീതിയില്‍, വരിനിന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സംവിധാനം കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണെന്നും ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Top