ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി; വിശ്വാസമുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതില്‍ വിശ്വാസമുണ്ടെന്ന് തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

ഈ സര്‍ക്കാര്‍ എന്തായാലും ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്ന കാര്യം ഉറപ്പാണെന്നും എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇതേ നിയമം കൊണ്ടു വരുമോയെന്ന കാര്യത്തില്‍ ഭയമുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ചര്‍ച്ച് ആക്ട് നടപ്പാക്കുവാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും ആലോചിക്കാത്ത കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Top