ക്രിസ്തുവിന്റെ മഹദ് സന്ദേശം ഉള്‍ക്കൊണ്ട് ക്രിസ്മസ് ആഘോഷിക്കാം; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യമനസ്സുകള്‍ ഒരുമിക്കണമെന്ന ക്രിസ്തുവിന്റെ മഹദ് സന്ദേശം ഉള്‍ക്കൊണ്ട് ക്രിസ്മസ് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ യേശു ജനങ്ങള്‍ക്ക് നല്‍കിയത്. സ്വന്തം ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്‌ബോള്‍ ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ക്ക് എന്നത്തേക്കാളും പ്രസക്തിയുണ്ടെന്നും ക്രിസ്തുമസ് ആശംസിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിഭാഗീയതകള്‍ക്കതീതമായി മനുഷ്യമനസ്സുകള്‍ ഒരുമിക്കണമെന്ന ക്രിസ്തുവിന്റെ മഹദ് സന്ദേശം ഉള്‍ക്കൊണ്ട് ക്രിസ്മസ് ആഘോഷിക്കാം.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ യേശു ജനങ്ങള്‍ക്ക് നല്‍കിയത്. ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ സ്‌നേഹ-സാഹോദര്യ – സമത്വ സന്ദേശങ്ങള്‍ക്ക് എന്നത്തേക്കാളും പ്രസക്തിയുണ്ട്. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.

 

 

Top