ചെങ്ങന്നൂരിലെ വിജയം; ഇടതു സര്‍ക്കാറിന്റെ നയങ്ങള്‍ക്കുള്ള പിന്തുണയെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: ചെങ്ങന്നൂരിലെ വിജയം ഇടതു സര്‍ക്കാറിന്റെ നയങ്ങള്‍ക്കുള്ള അതിഗംഭീര പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസത്യപ്രചാരണത്തിനിടയിലും സത്യം വേര്‍തിരിച്ചു കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നുവെന്നും നന്മയുടേയും ക്ഷേമത്തിന്റെയും മതനിരപേക്ഷതയുടേയും ഒപ്പം നില്‍ക്കാനുള്ള പുതിയൊരു രാഷ്ട്രീയ സംസ്‌കാരം രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ലാഭത്തിനായി വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ നിലപാടിനേറ്റ തിരിച്ചടിയാണ് ചെങ്ങന്നൂരില്‍ സംഭവിച്ചിരിക്കുന്നത്, മുന്‍പ് തങ്ങള്‍ക്കൊപ്പം ഇല്ലാതിരുന്നതും ഇത്തവണ ഇടതുപക്ഷത്തിന് വോട്ടു ചെയ്തതുമായ വിഭാഗത്തെ അഭിവാദ്യം ചെയ്യുന്നു, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top