ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണമെന്ന് മുഖ്യമന്ത്രി

pinarayi

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനസൗകര്യ വികസന കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസന പദ്ധതികള്‍ അതിവേഗമാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ദേശീയപാതയ്ക്കായി കണ്ണൂരില്‍ സ്ഥലമേറ്റമെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നത്തിനും പരിഹാരമായിട്ടുണ്ട്, സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ മികച്ച ചികിത്സാ സൗകര്യങ്ങളുണ്ട്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തി അവയെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചും കഴിഞ്ഞു, മുഖ്യമന്ത്രി വ്യക്തമാക്കി.

Top