അഞ്ച് ഉപതിരഞ്ഞടുപ്പുകളിലും പാലായിലെ ജയം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി

pinarayi-vijayan

ആലപ്പുഴ : ഇനിയുള്ള അഞ്ച് ഉപതിരഞ്ഞടുപ്പുകളിലും പാലായിലെ ജയം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാജയം ന്യായീകരിക്കാന്‍ ചിലര്‍ കാരണങ്ങള്‍ കണ്ടെത്തുകയാണ്. അവര്‍ ജാള്യത മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് വിജയം യുഡിഎഫിലെ പടല പിണക്കം കൊണ്ടല്ല, എല്‍ ഡി എഫിന് ജനപിന്തുണ ഏറുകയാണെന്നും മുഖ്യമന്ത്രി അരൂര്‍ ചന്തിരൂരിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

വിജയം ഉറപ്പാണെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അമിത ആവേശം കാണിക്കരുതെന്നും എതിരാളി എത്ര ചെറുതാണെങ്കിലും ഇത് ഒരു പോരാട്ടമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Top