ശബരിമലയിലെ വിശ്വാസ സമയം നിശ്ചയിക്കുവാന്‍ മുഖ്യമന്ത്രി ആളല്ലെന്ന് എം.ടി രമേശ്

കോഴിക്കോട്: ശബരിമലയിലെ വിശ്വാസ സമയം നിശ്ചയിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആളല്ലെന്നും നെയ്യഭിഷേകം പോലെയുള്ള അയ്യപ്പഭക്തന്റെ ചടങ്ങുകള്‍ എ.കെ.ജി സെന്ററില്‍ നടത്താന്‍ കഴിയില്ലെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനെ നിയന്ത്രിക്കുന്നതു പോലെ ശബരിമലയെ നിയന്ത്രിക്കാന്‍ നോക്കേണ്ടെന്നും ശബരിമലയെ കുറിച്ച് അറിയില്ലെങ്കില്‍ അത് പഠിച്ചിട്ട് വേണം സംസാരിക്കാനെന്നും എം.ടി രമേശ് വ്യക്തമാക്കി.

പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നിരപരാധികളായ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണ്. അക്രമം നടത്തിയ പൊലീസുകാരുടെ ലുക്ക് ഔട്ട് നോട്ടീസ് ഞങ്ങളും പുറത്ത് വിടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top