ബാങ്കുകളുടെ നിക്ഷേപ ചോര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം: നീതിരഹിതമായ രീതിയിലുള്ള ബാങ്കുകളുടെ മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വീസ് ചാര്‍ജിനത്തിലുള്ള നിക്ഷേപ ചോര്‍ത്തലും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണക്കുകളില്‍ നിന്നും വ്യക്തമാകുന്നതനുസരിച്ച് 11,500 കോടി രൂപ സര്‍വ്വീസ് ചാര്‍ജിനത്തില്‍ ബാങ്കുകള്‍ സാധാരണ ഉപഭോക്താക്കളില്‍ നിന്നും ചോര്‍ത്തി എന്നാണ് മനസിലാകുന്നത്. പത്തുലക്ഷം കോടിയുടെ കിട്ടാക്കടം ഉള്ളപ്പോഴാണ് വന്‍കിടക്കാര്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് സാധാരണക്കാരുടെയും അതിനു താഴെയുള്ള നിക്ഷേപകരുടെയും പണം ക്രൂരമായി ചോര്‍ത്തുന്നതെന്നും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായവരെ കൂടുതലായി കൊള്ളയടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിട്ടാക്കടത്തില്‍ 88 ശതമാനവും അഞ്ചുകോടിക്ക് മുകളിലുള്ള വന്‍കിടക്കാരുടേതാണ്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളല്ല അവര്‍ക്ക് ഉള്ളത്. അവരുണ്ടാക്കിയ നഷ്ടം സാധാരണ ഉപഭോക്താക്കള്‍ തങ്ങളുടെ ചെറുനിക്ഷേപങ്ങളില്‍ നിന്നും നികത്തണമെന്ന് പറയുന്നതാണ് ഇത്തരത്തിലുള്ള നടപടി കൊണ്ട് ബാങ്ക് ഉദ്ദേശിക്കുന്നത്.

Top