മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ സ്വദേശികളായ വി.എന്‍. മുഹമ്മദ്, കെ. മനീഷ്, അഞ്ചരക്കണ്ടി സ്വദേശി കെ. സജിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പൊലീസ് സ്‌റ്റേഷനിലെ ജനറല്‍ ഡയറി എഴുതുന്ന മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സദ്യ കഴിക്കുന്ന ചിത്രമാക്കി മാറ്റുകയായിരുന്നു പ്രതികള്‍. മുഖ്യമന്ത്രി സദ്യ കഴിക്കുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കാവല്‍ നിര്‍ത്തിയെന്ന തരത്തില്‍ ആരോപണമുന്നയിച്ചായിരുന്നു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

Top