അടിച്ചമർത്തലുകൾക്കും അനീതികൾക്കുമെതിരായി പോരാടുന്നവർക്ക് ആൻഫ്രാങ്ക് ഹൗസ് ഒരു പ്രചോദനം

ആംസ്റ്റര്‍ഡാം : ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഫേസ്ബുക്കിലൂടെയാണ് സന്ദര്‍ശന വിവരം മുഖ്യമന്ത്രി അറിയിച്ചത്.

സ്വാതന്ത്ര്യ സ്‌നേഹികള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും അനീതികള്‍ക്കുമെതിരായി പോരാടുന്നവര്‍ക്കും ആന്‍ഫ്രാങ്ക് ഹൗസ് ഒരു പ്രചോദനമായിരിക്കുമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

രണ്ടാം ലോക മഹായുദ്ധകാലത്ത് ഡയറി എഴുത്തിലൂടെ യുദ്ധ ഭീകരത തുറന്നുകാട്ടി വിശ്വപ്രശസ്തയായ ആന്‍ ഫ്രാങ്കിന്റെ സ്മരണയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള ജീവചരിത്ര മ്യൂസിയമാണ് ആന്‍ ഫ്രാങ്ക് ഹൗസ്.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആംസ്റ്റർഡാമിലെ ആൻ ഫ്രാങ്ക് ഹൗസ് സന്ദർശിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഡയറി എഴുത്തിലൂടെ യുദ്ധ ഭീകരത തുറന്നുകാട്ടി വിശ്വപ്രശസ്തയായ ആൻ ഫ്രാങ്കിന്റെ സ്മരണയ്ക്കായി സമർപ്പിച്ചിട്ടുള്ള ജീവചരിത്ര മ്യൂസിയമാണ് ആൻ ഫ്രാങ്ക് ഹൗസ്.

നാസി ഭടന്മാരിൽ നിന്നു രക്ഷപ്പെടുന്നതിന് ആൻഫ്രാങ്കും കുടുംബവും മറ്റു നാലുപേരും ഒളിച്ചിരുന്ന സ്ഥലമാണ് ഈ സംരക്ഷിത സ്മാരകം. പതിനേഴാം നൂറ്റാണ്ടിലെ കനാൽ ഹൗസുകളിലൊന്നായ ഈ മന്ദിരത്തിന്റെ പുറകുവശത്ത് സീക്രട്ട് ഹൗസ് എന്നറിയപ്പെടുന്ന ഭാഗത്താണ് ആൻ ഫ്രാങ്ക് താമസിച്ചിരുന്നത്. യുദ്ധത്തെ അതിജീവിക്കാൻ ആൻഫ്രാങ്കിനു സാധിച്ചില്ലെങ്കിലും അവരുടെ യുദ്ധകാല ഡയറി 1947ൽ പ്രസിദ്ധീകരിക്കപ്പെടുകയും ലോക പ്രശസ്തി നേടുകയും ചെയ്തു.

സ്വാതന്ത്ര്യ സ്നേഹികൾക്കും, അടിച്ചമർത്തലുകൾക്കും അനീതികൾക്കുമെതിരായി പോരാടുന്നവർക്കും ആൻഫ്രാങ്ക് ഹൗസ് ഒരു പ്രചോദനമായിരിക്കും. ആൻ ഫ്രാങ്കിന്റെ ജീവിതകഥ ലോകത്തോട് വീണ്ടും വീണ്ടും പറയുന്നത് ഓരോ തലമുറയിലും ഹീറോകളുണ്ടാവാൻ സഹായകമാകും.

Visited Anne Frank House in Amsterdam. The Anne Frank House is a writer’s house and biographical museum dedicated to the Jewish wartime diarist Anne Frank. It preserves the hiding place at the rear of the 17th-century canal house, known as the Secret Annex, where Anne Frank hid from Nazi persecution with her family and four other people during World War II. Anne Frank did not survive the war but her wartime diary was published in 1947.

The Anne Frank House has been an inspiration for all freedom lovers and those who fight oppression and injustice.

Top