പിണറായിയും കുമ്മനവും തമ്മിൽ ‘കരാറെന്ന് ‘ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് . .

youth congress

തിരുവനന്തപുരം: കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വര്‍ഗ്ഗീയ ശക്തികളെ സഹായിക്കാന്‍ വേണ്ടി മാത്രമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.

പിണറായി വിജയനും, കുമ്മനം രാജശേഖരനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന്‍ നിലപാടു സ്വീകരിച്ചത്.

ഗൗരി ലങ്കേഷിന്റെ മരണത്തില്‍ അപലപിച്ച പിണറായി വിജയന്‍, മോദിയും, അമിത് ഷായുമായുള്ള അടുപ്പത്തിന്റെ പേരില്‍ കേന്ദ്ര മന്ത്രിയായ കണ്ണന്താനത്തിന് തൊട്ടടുത്ത നിമിഷം വിരുന്നു നല്‍കിയതും കൂട്ടി വായിക്കേണ്ടതാണ്.

ബീഹാര്‍ തെരഞ്ഞെടുപ്പിലും അതിനു ശേഷവും സംഭവിച്ചതു പോലെ രാജ്യത്ത് മതേതര വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി വീണ്ടും നരേന്ദ്ര മോദിയെ സഹായിക്കാനുള്ള പുറപ്പാടാണ് പിണറായിയും, കോടിയേരിയും ചേര്‍ന്ന് നടപ്പാക്കുന്നതെന്നും, ഇതിനെതിരെ മതേതര വിശ്വാസികള്‍ ശക്തമായി പ്രതികരിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Top