വംശഹത്യയുടെ വക്താവിനെ കേരളത്തിലെത്തിച്ച് റോഡ്‌ഷോ; അമിത്ഷാക്കെതിരെ മുഖ്യമന്ത്രി

കണ്ണൂര്‍ : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. വംശഹത്യയുടെ വക്താവിനെ കേരളത്തിലെത്തിച്ച് റോഡ് ഷോ നടത്തിയെന്നാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.

എത്രമാത്രം ആപത്കരമായ നിലയിലേക്കാണ് നാടിനെ കൊണ്ട് പോകുന്നതെന്ന് ചിന്തിക്കണമെന്നും പ്രത്യേക സംസ്‌കാരം രാജ്യത്ത് ഉയര്‍ത്തി കൊണ്ട് വരാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും കേരളത്തിലും അതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ വിരുദ്ധ ശക്തികള്‍ക്ക് പരവതാനി വിരിക്കാന്‍ നാട്ടില്‍ സൗകര്യം കൊടുത്താല്‍ നഷ്ടപ്പെടുന്നത് മഹത്തായ പാരമ്പര്യമായിരിക്കും. കേരളത്തില്‍ പ്രധാനമായും മത്സരം നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. ഇതിനിടെ സ്വാധീനം ഉറപ്പിക്കുവാന്‍ ബിജെപി ശ്രമിക്കുകയാണ്‌. ഒളിഞ്ഞും തെളിഞ്ഞും പരസ്പരം സഹായിക്കുന്ന രീതി പല മണ്ഡലങ്ങളിലും യുഡിഎഫിനും ബിജെപിക്കുമുണ്ട്, മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top