ശബരിമല വിമാനത്താവളം; അനുമതിയ്ക്കായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ അനുമതിക്ക് വേണ്ടിയുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിമാനക്കമ്പനി അധികാരികളുമായി നടത്തിയ യോഗത്തില്‍ വെച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് 30 ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുതിയതായി തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് കേന്ദ്ര വ്യോമയാന സെക്രട്ടറി വ്യക്തമാക്കിയത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഗണ്യമായി കുറഞ്ഞത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നുള്ള വിമാനയാത്രക്കൂലി മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും ആഭ്യന്തര-വിദേശ വിമാന സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാന്‍ വിമാന കമ്പനികളാട് യോഗത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top