ആര്‍എസ്എസിന്റെ സഹായം ചോദിക്കുന്ന നിലയില്‍ ആന്റണി എത്തിയെന്ന് പിണറായി

pinarayi

ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി ആന്റണി ആര്‍എസ്എസിന്റെ സഹായം തേടിയെന്ന് പിണറായി ആരോപിച്ചു.

സാധാരണ ആന്റണി കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന ആളായിരുന്നു. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ആയിരുന്ന കാലത്തെ കോണ്‍ഗ്രസിനെയാണ് ആന്റണി മനസില്‍ കൊണ്ടു നടക്കുന്നതെന്നും പിണറായി പരിഹസിച്ചു. ഇത്തരം നിലപാടുകള്‍ ആന്റണിയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് ഒ.രാജഗോപാലിനെ കോണ്‍ഗ്രസ് സഹായിച്ചു. അതിന് പ്രത്യുപകാരമായി അടുത്ത മണ്ഡലത്തില്‍ ബിജെപി കോണ്‍ഗ്രസിനെ സഹായിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ചെങ്ങന്നൂരില്‍ നടക്കുന്നതെന്നും പിണറായി പറഞ്ഞു. ഒരു കാരണവശാലും ജനങ്ങള്‍ അവസരവാദ നിലപാടിന് കൂട്ട് നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വില നിശ്ചയിക്കാനുള്ള നിയന്ത്രണം എണ്ണക്കമ്പനികള്‍ക്ക് നല്‍കി കോണ്‍ഗ്രസിന് പെട്രോള്‍ വിലവര്‍ധനവില്‍ നിന്നും ഒളിച്ചോടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപി പിന്തുണ ആവശ്യപ്പെട്ട വാര്‍ത്ത തെറ്റാണെന്നും മാധ്യമങ്ങള്‍ തന്റെ പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നും ആന്റണി പറഞ്ഞിരുന്നു.

Top