കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

modi & pinaray

ന്യൂഡല്‍ഹി : കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ കോച്ച് ഫാക്ടറി സംബന്ധിച്ച് പ്രധാനമന്ത്രി ഉറപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യഭദ്രത നിയമം അനുസരിച്ച് മാത്രമേ റേഷന്‍ വിഹിതം അനുവദിക്കാനാവു. ഇക്കാര്യത്തില്‍ കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയച്ചതായി പിണറായി പറഞ്ഞു.

ശബരിപാതക്ക് സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ പദ്ധതി നടപ്പിലാക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, മഴക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Top