actress assault case; pinarayi vijayan against cinema workers

തിരുവനന്തപുരം: സിനിമരംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പള്‍സര്‍ സുനി പിടിയിലായതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ ക്രിമനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി രംഗത്തെത്തിയത്.

സിനിമയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ കൂടിവരുന്നു. ഈ മേഖലയില്‍ നിന്നും ക്രിമിനലുകളെ ഇല്ലാതാക്കാനുള്ള സിനിമാ പ്രവര്‍ത്തകരുടെ നീക്കത്തിനൊപ്പം സര്‍ക്കാരുണ്ടെന്നും സിനിമാ മേഖലയിലേക്ക് ആളുകളെ എടുക്കുമ്പോള്‍ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, സുനിയെ അറസ്റ്റ് ചെയ്തതിനെ അഭിനന്ദിച്ച് എ.ഡി.ജി.പി സന്ധ്യ രംഗത്തെത്തി. സുനി ഉള്‍പ്പെടെയുള്ള പ്രതികളെ പിടിക്കാനായത് അഭിമാനര്‍ഹമായ നേട്ടമാണെന്നും പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും എ.ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

Top