മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതങ്ങളില്‍ കേന്ദ്രം ഫലപ്രദമായ നടപടിയെടുക്കുന്നില്ല: പിണറായി

pinarayi

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ എടുക്കുന്നില്ലെന്നും രാജ്യത്തെ ഇന്നത്തെ സാഹചര്യമാണ് ഇപ്പോഴത്തെ കൊലപാതകങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ ശബ്ദത്തിനെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരുടെ കൊലപാതകത്തിന് കാരണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Top