pinarayi vijayan administration is like modi ; chennithala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ഏകാധിപത്യ ശൈലിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് ജയലളിത മോഡല്‍ ഭരണമാണെന്നും മന്ത്രിമാര്‍ക്ക് അഭിപ്രായങ്ങള്‍ പറയാന്‍ അവസരമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങളെയും പ്രതിപക്ഷത്തെയും അടച്ചമര്‍ത്തിയാണ് പിണറായി ഭരിക്കുന്നതെന്നും എംകെ ദാമോധരന്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായത് അധാര്‍മികമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ദേശാഭിമാനിക്ക് ഒരുകോടി രൂപ നല്‍കിയതിന്റെ ഉപകാരസ്മരണയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി കോടതിയില്‍ ഹാജരായതിലൂടെ വ്യക്തമായത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

പിണറായി പ്രധാനമന്ത്രി മോദിക്കു പഠിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

സര്‍ക്കാര്‍ പൂര്‍ണമായും പാര്‍ട്ടി നിയന്ത്രണത്തിലാണ് മുന്നോട്ടു പോകുന്നത്. ഇത് ജനാധിപത്യത്തിന് നല്ലതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീ സുരക്ഷയുടെയും ദലിത് സംരക്ഷത്തിന്റെയും പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കി ഭരണത്തിലേറിയ പിണറായിയും സംഘവും ഇപ്പോള്‍ സ്ത്രീകളെയും ദളിതരെയും അടിച്ചമര്‍ത്താന്‍ ഭരണത്തെ ഉപയോഗിക്കുകയാണെന്നും സംസ്ഥാനത്ത് പാര്‍ട്ടി ഭരണമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

Top