ആര്‍എസ്എസ്സിന്റെ പിന്തുണ സ്വീകരിച്ചത് പിണറായി ; കോടിയേരിക്ക് മുല്ലപ്പള്ളിയുടെ മറുപടി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളില്‍ കോ-ലി-ബി സഖ്യം എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം പച്ചക്കള്ളമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

പിണറായി വിജയനാണ് ആര്‍എസ്എസിന്റെ പരസ്യ പിന്തുണയോടെ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നേരിട്ടുള്ള സംവാദത്തിന് കോടിയേരിയെ വെല്ലുവിളിക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഗീബല്‍സിയന് മാത്രമേ കൊടിയേരിയെപ്പോലെ നുണ പറയാന്‍ സാധിക്കുകയൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍, വടകര, കോഴിക്കോട്, എറണാകുളം, കൊല്ലം സീറ്റുകളില്‍ ഇടതു സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനാണ് ധാരണയെന്നും കുമ്മനം രാജശേഖരനെ നിയമസഭയില്‍ എത്തിക്കാനാണു ശ്രമമെന്നുമാണ് കോടിയേരി ആരോപിച്ചത്. കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍നിന്നു നിയമസഭയില്‍ എത്തിക്കാനാണു ധാരണ. കെ. മുരളീധരനെ വടകരയിലേക്കു മാറ്റിയത് ഇതിന്റെ ഭാഗമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

മുസ്ലീംലീഗും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം ആര്‍എസ്‌എസും ബിജെപിയും തമ്മിലുള്ള ബന്ധം പോലെയായെന്നും കോടിയേരി പറഞ്ഞു. എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷവര്‍ഗീയത ആളിക്കത്തിക്കാനാണ് യുഡിഎഫ് ശ്രമമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

Top