തെരഞ്ഞെടുപ്പ് കയ്പ് നുകര്‍ന്ന് കേരള മുഖ്യന് ഇന്ന് 75-ാം പിറന്നാള്‍

തിരുവനന്തപുരം: എഴുപത്തഞ്ചാം പിറന്നാളിന്റെ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക രേഖകളില്‍ അദ്ദേഹത്തിന്റെ ജന്മദിനം 1944 മാര്‍ച്ച് 21നാണ്. എന്നാല്‍ മേയ് 24നാണ് താന്‍ ജനിച്ചതെന്ന് 2016ല്‍ സത്യപ്രതിജ്ഞയെപ്പറ്റി അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. കൂടാതെ അന്നത്തെ തിരഞ്ഞെടുപ്പ് വിജയവും പിറന്നാളും ഒരുമിച്ച് കൊണ്ടാടുകയും ചെയ്തിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കിടെയാണ് മുഖ്യമന്ത്രിയുടെ പിറന്നാള്‍ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പിറന്നാള്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് അത്ര സുഖകരമല്ല.കേരളത്തില്‍ 20ല്‍ 19 സീറ്റും യു.ഡി.എഫ് സ്വന്തമാക്കിയപ്പോള്‍ ഒരു സീറ്റ് മാത്രമാണ് എല്‍.ഡി.എഫിന് ലഭിച്ചത്. ഈ ദയനീയ പരാജയത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന രീതിയില്‍ അക്ഷേപങ്ങളും സമൂഹമാദ്ധ്യമങ്ങള്‍ വഴി ഉണ്ടായിരുന്നു.

Top