പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കേണ്ടതല്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മതാടിസ്ഥാനത്തില്‍ പൗരത്വനിര്‍ണയം വേണ്ട എന്നതാണ് സര്‍ക്കാരിന്റെ തുടര്‍ന്നുള്ള നിലപാടെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരെ ആകെ ഒരുമയോടെ നിര്‍ത്തുക, ഒരുമയുള്ള സമൂഹമായി നില്‍ക്കുക എന്നത് നാം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.കേരളത്തിലെ നവോത്ഥാന കാലത്ത് തന്നെ ഉയര്‍ന്നുവന്ന മുദ്രാവാക്യം ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ഇടമായി നാട് മാറണമെന്നുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യം ഭരണഘടനാപരമായി മതനിരപേക്ഷത അംഗീകരിച്ച ഒരു രാഷ്ട്രമാണ്. പക്ഷെ ആ മതനിരപേക്ഷത ഏതെല്ലാം രീതിയില്‍ തകര്‍ക്കാനാകും, അതിനാണ് രാജ്യത്ത് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.അതോടൊപ്പം വലിയ തോതില്‍ വര്‍ഗീയ ശക്തികള്‍ക്ക് പ്രോല്‍സാഹനവും ലഭിക്കുന്നു.ഇതിന്റെ ഫലമായി വലിയ ആശങ്കയില്‍ കഴിയേണ്ടിവരുന്ന ഒരു അവസ്ഥ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളില്‍ ഉണ്ടാകുന്നു.അതിന്റെ ഭാഗമായി പല നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെ വരുന്നു.അതില്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ടതും നമ്മുടെ രാജ്യത്തിന് ചേരാത്തതുമായ ഒരു നടപടി ആയിരുന്നു മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുക എന്നത്.നമ്മുടെ പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കേണ്ട ഒന്നല്ല.ഞങ്ങള്‍ അതുമായി മുന്നോട്ട് പോകും എന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തപ്പോള്‍, രാജ്യത്ത് ആദ്യമേ തന്നെ ഒരു തരത്തിലുമുള്ള അറച്ച് നില്‍പ്പുമില്ലാതെ കേരളം നിലപാട് പരസ്യമായി പറഞ്ഞു.അത് പൗരത്വനിയമഭേദഗതി സംസ്ഥാനത്ത് എന്നായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top